വിവാഹിതനെന്നറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു; കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി യുവാവ്

കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറിയ യുവാവ് പിടിയിൽ. യുവാവ് വിവാഹിതനെന്നറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. നികുഞ്ച് കുമാർ അമൃത് ഭായ് പട്ടേൽ എന്നയാൾക്കെതിരെയാണ് കേസ്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ യുവതിയുമായി പ്രണയത്തിലായത്. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കായി. തുടർന്ന് പട്ടേലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചു. ഈ തീരുമാനത്തിൽ രോഷാകുലനായ യുവാവ് കാമുകിയെ കേബിൾ കൊണ്ട് അടിച്ച് പരുക്കേല്പിച്ചു. ശേഷം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇയാൾ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ പങ്കുവെക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയിൽ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
Story Highlights: man raping girlfriend chilli powder private parts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here