Advertisement

മണിപ്പൂർ കലാപം: 8 വിദ്യാർത്ഥികൾ കൂടി തിരിച്ചെത്തി, നോർക്ക റൂട്ട്സ് വഴി ഇതുവരെ എത്തിയത് 63 പേർ

May 18, 2023
Google News 2 minutes Read
Manipur riots: 8 more students return, total to 63 through Norca routes

മണിപ്പൂരിലെ സംഘർഷ സാഹചര്യത്തിൽ എട്ട് വിദ്യാർത്ഥികളെ കൂടി നോർക്ക റൂട്ട്സ് ഇടപെടലിൽ നാട്ടിൽ തിരിച്ചെത്തിച്ചു. ഇംഫാലിലെ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.

രാവിലെ 08.05 ഓടെ എത്തിയ ഇവരെ നോർക്ക എറണാകുളം സെന്റർ അധികൃതർ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. മണിപ്പൂരിൽ നിന്നുളള വിമാനടിക്കറ്റുൾപ്പെടെയുളള ചെലവുകൾ നോർക്ക റൂട്ട്സ് വഹിച്ചു.

നോർക്ക റൂട്ട്സിന്റെ ഹെഡ്ഡോഫീസിനു പുറമേ നോർക്ക എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസുകളായ ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ ഓഫീസുകളും കേരളത്തിലെ എറണാകുളം, കോഴിക്കോട്, കണ്ണൂർ ഓഫീസുകളും മണിപ്പൂരിൽ നിന്നും കേരളീയരെ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നൽകി.

Story Highlights: Manipur riots: 8 more students return, total to 63 through Norca routes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here