Advertisement

ആലപ്പുഴയിൽ ഏഴുപേരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി

May 18, 2023
Google News 1 minute Read

ആലപ്പുഴയിൽ ഏഴുപേരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അനില രാജു , ഹരിപ്പാട് ഏരിയ കമ്മിറ്റി അംഗങ്ങളായ മിഥുന ,വൈഷ്ണവി, അരുൺ , അമൽ , അജിത്, പത്മകുമാർ എന്നിവർക്കെതിരെയാണ് നടപടി.

ഹരിപ്പാട് ഏരിയ സമ്മേളനത്തിലെ ഇറങ്ങിപ്പോക്കുമായി ബന്ധപ്പെട്ടാണ് നടപടി. സംസ്ഥാന സെക്രട്ടറി പി.എം.ആർ ഷോയുടെ സാന്നിധ്യത്തിൽ ചേർന്ന എസ്എഫ് ഐ ജില്ലാകമ്മിറ്റിയിലാണ് തീരുമാനം.

ഇവരെ പുറത്താക്കാൻ എസ്എഫ് ഐ പാർട്ടി ഫ്രാക്ഷൻ നിർദേശിച്ചിരുന്നു. ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചേരിതിരിവാണ് ഇറങ്ങിപ്പോക്കിന് കാരണം.

Story Highlights: Seven SFI members expelled in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here