ട്രാഫിക്കിൽ കുടുങ്ങി; ലാപ്‌ടോപ്പിൽ ജോലി ചെയ്ത് യുവതി

തിരക്കുള്ള നഗരങ്ങളിൽ ജോലി ചെയ്യുന്നവർ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ട്രാഫിക് ബ്ലോക്ക്. കൃത്യസമയത്തിനു ജോലിക്ക് എത്താനാകാതെ ബുദ്ധിമുട്ടുന്ന അവസരങ്ങൾ പലർക്കും ദൈനംദിന ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ട്രാഫിക് ബ്ലോക്കിന്റെ പേരിൽ ഏറ്റവുമധികം അറിയപ്പെടുന്ന സ്ഥലമാണ് ബാംഗ്ലൂർ. ഇവിടെ ഇങ്ങനെ സ്വന്തം വാഹനത്തിൽ പോയി തിരക്കിൽപ്പെടുന്നത് ഒഴിവാക്കാൻ എല്ലാവരും റാപിഡോ പോലുള്ള സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തുക.
ഇപ്പോഴിതാ, ബാംഗ്ലൂർ നഗരത്തിലെ ട്രാഫിക്കിനിടെ റാപ്പിഡോ ബൈക്കിന് പിന്നിലിരുന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന യുവതിയുടെ ചിത്രം ശ്രദ്ധനേടുകയാണ്. നിഹാർ ലോഹ്യ എന്ന ട്വിറ്റർ ഉപയോക്താവാണ് ഒരു സ്ത്രീ തന്റെ ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നതായി കാണിക്കുന്ന പോസ്റ്റ് പങ്കുവെച്ചത്.
ഒരു കാറിൽ നിന്ന് എടുത്ത ഫോട്ടോയാണിത്, സ്‌കൂട്ടറിൽ പിന്നിലിരിക്കുന്ന സ്ത്രീയെ കാണിക്കുന്നു. ട്രാഫിക്കിൽ കുടുങ്ങിയ അവൾ ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നത് കണ്ടു. ‘പീക്ക് ബാംഗ്ലൂർ നിമിഷം. റാപ്പിഡോ ബൈക്കിൽ ജോലി ചെയ്ത് സ്ത്രീകൾ ഓഫീസിലേക്ക് പോകുന്നു,” അടിക്കുറിപ്പ് ഇങ്ങനെയാണ്. പോസ്റ്റിന് ഒട്ടേറെ കമന്റുകൾ ലഭിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here