തേനെടുക്കാൻ കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു; രക്ഷപ്പെട്ടത് അതിസാഹസികമായി

മലപ്പുറം നിലമ്പൂരിൽ തേനെടുക്കുന്നതിനിടെ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത എന്ന 40 വയസുകാരന്റെ കാലിനാണ് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. (Bear attacked man who entered the forest for taking honey Malappuram)
തലനാരിഴയ്ക്കാണ് പരുക്കുകളോടെ യുവാവ് കരടിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. തേനെടുക്കാനായി ഇയാൾ കാട്ടിലേക്ക് പോകുമ്പോൾ തന്നെ കരടി ഇദ്ദേഹത്തിന്റെ പിന്നാലെ കൂടി. സാഹസികമായി വള്ളിയിൽ പിടിച്ചുതൂങ്ങി മരത്തിൽ കയറിയാണ് വെളുത്ത രക്ഷപ്പെട്ടത്. എന്നാൽ മരത്തിൽ കയറുന്നതിനിടെ കരടി ഇയാളുടെ പിന്നാലെയെത്തി വലതുകാലിന്റെ തുടയിൽ ആക്രമിക്കുകയായിരുന്നു.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
കരടി അകന്നുകഴിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം ഇയാൾ ഇറങ്ങി പരുക്കേറ്റ കാലുകളോടെ ഒറ്റയ്ക്ക് നടന്ന് കോളനിയിലെത്തി വിവരം പറയുകയായിരുന്നു. പിന്നീട് കോളനി നിവാസികൾ വെളുത്തയെ ആശുപത്രിയിലെത്തിച്ചു. ആദ്യം നിലമ്പൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും ഇദ്ദേഹത്തെ എത്തിച്ച് ചികിത്സ നൽകി വരികയാണ്.
Story Highlights: Bear attacked man who entered the forest for taking honey Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here