സുഡാനില്‍ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം കരിപ്പൂരിലെത്തിച്ചു; സംസ്‌കാരം നാളെ

സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം കരിപ്പൂരിലെത്തിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നോര്‍ക്ക ഉദ്യോഗസ്ഥരാണ് ഏറ്റുവാങ്ങിയത്. ആല്‍ബര്‍ട്ടിന്റെ ഭാര്യാ സഹോദരനും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. നോര്‍ക്ക ഏര്‍പ്പെടുത്തിയ ആംബുലന്‍സിലാണ് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറയിലെ ആല്‍ബര്‍ട്ടിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുക.
ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ രാവിലെയാണ് സംസ്‌കരിക്കുക. രാവിലെ 9 മണിയോടെ നെല്ലിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍ ആണ് സംസ്‌കാരം.
Read Also: ആഭ്യന്തര കലാപം; സുഡാനില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകരുടെ വിസാ കാലാവധി നീട്ടി നല്‍കുമെന്ന് സൗദി
ഏപ്രില്‍ 15നാണ് സുഡാനില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന അല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഖര്‍ത്തൂമിലെ ഫ്‌ലാറ്റില്‍ മകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് വെടിയേറ്റത്.
Story Highlights: Body of Malayali shot dead in Sudan brought to Karipur airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here