കർണാടക മന്ത്രിസഭാ രൂപീകരണം; ഹൈക്കമാൻഡിനു മുന്നിൽ വെല്ലുവിളിയായി ജംമ്പോ പട്ടികകൾ
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഹൈക്കമാൻഡിനു മുന്നിൽ വെല്ലുവിളിയായ് മന്ത്രിസഭയിലേക്കുള്ള ജംമ്പോ പട്ടികകൾ. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തങ്ങൾ നിർദ്ദേശിച്ചവർ എല്ലാം മന്ത്രി സ്ഥാനത്തിന് അനുയോജ്യരാണെന്ന നിലപാട് ആവർത്തിച്ചു. സോണിയാഗാന്ധി കൂടി പങ്കെടുക്കുന്ന ചർച്ചകൾക്ക് ഒടുവിലാകും മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിയ്ക്കുക. Jumbo Lists for Karnataka Cabinet Formation
ഡൽഹിയിൽ എത്തിയ ഇരുവരും കോൺഗ്രസ് ദേശീയ നേത്യത്വത്തിന് മന്ത്രി സഭയിലേക്കുള്ള അംഗങ്ങളുടെ പട്ടിക കൈമാറി. തങ്ങളുടെ അനുയായികളിൽ പരമാവധി പേരെ മന്ത്രിസ്ഥാനത്ത് എത്തിയ്ക്കുകയാണ് ഇരു നേതാക്കളുടെയും തന്ത്രം. മന്ത്രസഭയിൽ ആകെ 32 ക്യാബിനറ്റ് ബർത്തുകളാണുള്ളത്. ലഭ്യമായ സൂചനകൾ അനുസരിച്ച് ജി.പരമേശ്വര, എം.ബി.പാട്ടീൽ, മല്ലികാർജുന ഖർഗെയുടെ മകൻ പ്രിയാങ്ക് ഖർഗെ, ലക്ഷ്മണൻ സവദി, സതീഷ് ജാർക്കഹോളി, ലക്ഷ്‌മി ഹബ്ബാൾക്കർ തുടങ്ങിയവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു.
Read Also: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കും, ഒറ്റക്കെട്ടായി ജോലി ചെയ്യും; ഡി.കെ ശിവകുമാർ
നാളെ 20 മന്ത്രിമാരാകും സത്യവാചകം ചെല്ലുക. ഇതിൽ ബാക്കിയുള്ളവർ ആരാകണം എന്നതിലാണ് ഇപ്പോഴത്തെ ചർച്ചകൾ. മുസ്‍ലീം വിഭാഗത്തിൽ നിന്നു മൂന്നുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. അങ്ങനെയെങ്കിൽ, സമീർ അഹമ്മദ്, സമീർ അഹമ്മദ് ഖാൻ, ഖനീസ് ഫാത്തിമ എന്നിവർക്ക് ആകും മന്ത്രിസ്ഥാനം ലഭിയ്ക്കുക. മലയാളിയായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.ജെ. ജോർജിനും മന്ത്രിസഭയിൽ ഇടം ലഭിയ്ക്കാനാണ് സാധ്യത. അതേസമയം ബെംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കുക. ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ സത്യപ്രതിജ്ഞ വീക്ഷിക്കാനെത്തുമെന്നാണ് വിലയിരുത്തൽ.
Story Highlights: Jumbo Lists for Karnataka Cabinet Formation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here