മലേഷ്യയിലേക്കുള്ള വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തി
ക്വാലാലംപൂരിലേക്കുള്ള അന്താരാഷ്ട്ര വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഒരു യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം ചെന്നൈയിൽ ഇറക്കിയതെന്ന് അധികൃതർ അറിയിച്ചു. (Malaysia-Bound Flight Makes Emergency Landing In Chennai)
280 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് പുറപ്പെടുകയായിരുന്നു വിമാനം. ഇതിനിടെ ഒരു യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ചെന്നൈയിൽ അടിയന്തരമായി ഇറക്കി. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു.
Story Highlights: Malaysia-Bound Flight Makes Emergency Landing In Chennai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here