തൃശൂരില്‍ ക്ഷേത്രക്കുളത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ചാലക്കുടി സ്വദേശിയായ ആദര്‍ശ് വി.യു ആണ് (20) മരിച്ചത്.
ചാലക്കുടി ഐ ടി ഐ വിദ്യാര്‍ത്ഥിയായ ആദര്‍ശ് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കുളത്തില്‍ കുളിക്കാന്‍ എത്തിയത്. കുളത്തിന്റെ മറുകരയിലേയ്ക്ക് നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കുറോളമായി കുളത്തില്‍ തിരച്ചില്‍ നടത്തിയിയെങ്കിലും ആദര്‍ശിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് തൃശൂരില്‍ നിന്നും സ്‌കൂബാ ടീം എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Story Highlights: Missing Student’s dead body found from pond Trissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here