നാടിനെ ട്രോളി നവ്യാ നായർ; വഴക്കിട്ട് നാട്ടുകാർ; സോഷ്യൽ മീഡിയയിൽ വിവാദം

നടി നവ്യാ നായർ ജന്മനാടിനെ കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. തന്റെ പ്രദേശത്തെ നാട്ടുകാരുടെ അകത്തും പുറത്തും വെള്ളമാണെന്നായിരുന്നു നവ്യാ നായരുടെ പരാമർശം. ( navya nair trolls native place )
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നവ്യാ നായർ വിവാദ പരാമർശം നടത്തിയത്. ‘ഞാനൊരു നാട്ടിൻപുറത്തുനിന്ന് വരുന്നയാളാണ്. ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്നു പറയുന്ന സ്ഥലത്ത് താമസിക്കുന്നത്. അമ്മയുടെയും അച്ഛന്റെയും നാടെല്ലാം അടുത്തടുത്താണ്. ഒരു കിലോമീറ്റർ വ്യത്യാസമേയുള്ളൂ. അവിടെ വന്നിട്ട് പണ്ട് ദിലീപേട്ടൻ ചോദിച്ചിട്ടുണ്ട്, ഇവിടെ കറണ്ടൊക്കെയുണ്ടോയെന്ന്. അത്രയും പാടങ്ങൾ മാത്രം. കുറേ കുളം. എല്ലാം കുളങ്ങളാണ്. കായംകുളം, മുതുകുളം… ഫുൾ വെള്ളമാണ്. ആൾക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളം.’- എന്നാണ് നവ്യ നായർ അഭിമുഖത്തിൽ പറയുന്നത്.
അഭിമുഖം വിവാദമായതോടെ പ്രദേശവാസികൾ ഒന്നടങ്കം താരത്തിന്റെ കമന്റ് ബോക്‌സിലെത്തി പ്രതിഷേധവും അതൃപ്തിയും രേഖപ്പെടുത്തിയിരിക്കുകയാണ്. കായംകുളംകാരായതിൽ തങ്ങൾക്ക് അഭിമാനമാണ്, വളർന്ന് വലുതായപ്പോൾ ജനിച്ച നാടിനെ പുച്ഛിക്കുന്നത് മോശമാണ്, ഇങ്ങനെ നീളുന്നു സോഷ്യൽ മീഡിയ കമന്റുകൾ.
Story Highlights: navya nair trolls native place
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here