അദാനി- ഹിന്‍ഡന്‍ബര്‍ഗ് വിവാദം: സെബിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി കോടതി നിയമിച്ച വിദഗ്ധസമിതി

അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി സുപ്രിംകോടതി നിയമിച്ച വിദഗ്ധസമിതി. വിവാദവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയമിച്ച ആറംഗ വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം ഷെയര്‍ ഹോള്‍ഡിംഗ് ഉറപ്പാക്കുന്നതില്‍ സെബിയ്ക്ക് വീഴ്ചയില്ലെന്നും അദാനി വിഷയത്തില്‍ സെബിയ്ക്ക് വീഴ്ച പറ്റിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സമിതി കോടതിയെ അറിയിച്ചു. (SEBI probe into Adani drew a blank Supreme Court-appointed panel)
ഓഹരിവില കൂട്ടിക്കാണിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സെബി സ്വീകരിച്ചെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. വിവാദം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സെബിയോട് നിര്‍ദേശിച്ചതിന്പുറമേ ആറംഗ സമിതിയെ സുപ്രിംകോടതിയും നിയോഗിച്ചിരുന്നു. ജസ്റ്റിസ് എ.എം സപാരയുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
അദാനി ഗ്രൂപ്പ് കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഓഹരിവിപണിയുമായി ബന്ധപ്പെട്ട് സെബിയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിവാദമായതോടെ സെബിയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ കൂടി വന്നതോടെയായിരുന്നു അന്വേഷണം. വിഷയത്തില്‍ സെബിയുടെ വിശീകരണം കൂടി പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
Story Highlights: SEBI probe into Adani drew a blank Supreme Court-appointed panel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here