Advertisement

എസ്എസ്എല്‍സി ഫലം: നാല് മണി മുതല്‍ ഈ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം

May 19, 2023
Google News 5 minutes Read
SSLC Exam results websites

സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. നാല് മണി മുതല്‍ പരീക്ഷാഭവന്റെ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം(SSLC Exam results websites)

സന്ദര്‍ശിക്കേണ്ട സൈറ്റുകള്‍:

www.prd.kerala.gov.in
www.results.kerala.gov.in
www.examresults.kerala.gov.in
www.pareekshabhavan.kerala.gov.in
www.results.kite.kerala.gov.in
www.sslcexam.kerala.gov.in

99.70 ശതമാനമാണ് ആകെ വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തില്‍ വന്ന വര്‍ധന. 4,19,128 വിദ്യാര്‍ഥികള്‍ റഗുലറായി പരീക്ഷയെഴുതിയതില്‍ 4,17,864 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ 68,604 പേര്‍. കഴിഞ്ഞതവണ ഇത് 44,363 പേരായിരുന്നു.

എസ്എസ്എല്‍സി പ്രൈവറ്റ് വിജയ ശതമാനം -66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല- കണ്ണൂര്‍. വിജയശതമാനം 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല- വയനാട്, വിജയശതമാനം98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല- പാല, മൂവാറ്റുപുഴ. വിജയശതമാനം 100. വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല -വയനാട്. വിജയശതമാനം98.41

കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം 485. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 504പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം97.3). ഗള്‍ഫിലെ നാല് സെന്ററുകള്‍ക്ക് 100 ശതമാനം വിജയം ലഭിച്ചു.

Story Highlights: SSLC Exam results websites

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here