കൂട്ടുകാരിയെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു; പിന്നാലെ യുവാവും ജീവനൊടുക്കി

പിണക്കം തീർക്കാൻ കൂട്ടുകാരിയെ വിളിച്ചുവരുത്തി വെടിവച്ച് കൊന്നതിന് പിന്നാലെ യുവാവും ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് കോളജ് വിദ്യാര്‍ഥിയായ യുവാവ്, പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശിവ്നാടാര്‍ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിയായ അനുജും സുഹൃത്തുമാണ് മരിച്ചത്.
കൂട്ടുകാരിയായ വിദ്യാര്‍ഥിനിയുമായി കുറച്ച് നാളായി അനുജ് അകല്‍ച്ചയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ സംഭവം നടക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ സംസാരിക്കാന്‍ വിളിച്ചു വരുത്തിയ അനുജ്, സ്നേഹത്തോടെ ആലിംഗനം ചെയ്ത ശേഷം പെട്ടെന്ന് തന്നെ കയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ശബ്‌ദം കേട്ട് ഓടിക്കൂടിയ ആളുകള്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവയ്പ്പിന് ശേഷം ഹോസ്റ്റല്‍ മുറിയിലെത്തിയ അനുജ് സ്വയം വെടിയുതിര്‍ത്തുവെന്നും പൊലീസ് പറഞ്ഞു.
Story Highlights: Student Shoots Woman Friend Before Killing Self In Greater Noida
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here