Advertisement

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

May 19, 2023
Google News 2 minutes Read
vande bharat express time change

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിലാണ് മാറ്റം. ( vande bharat express time change )

പുതുക്കിയ സമയ പ്രകാരം തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് കാസർഗോഡേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് കൊല്ലത്ത് – 6.08നും, കോട്ടയത്ത്- 7.24 നും, എറണാകുളം ടൗണിൽ – 8.25 നും, തൃശൂരിൽ – 9.30 നും എത്തും വിധമാണ് ക്രമീകരണം. കാസർഗോഡ് നിന്നും ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് തൃശൂരിൽ വൈകിട്ട് – 6.10നും എറണാകുളം ടൗണിൽ – 7.17 നും കോട്ടയത്ത് – 8.10 നും കൊല്ലത്ത് – 9.30 നും എത്തും വിധം പുന ക്രമീകരിച്ചു.

എന്നാൽ മറ്റ് സ്റ്റേഷനുകളിലെ സമയത്തിൽ മാറ്റമില്ലെന്ന് സതേൺ റെയിൽവേ അറിയിച്ചു.

Story Highlights: vande bharat express time change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here