വന്ദേ ഭാരത് ട്രെയിനിന് കേരളത്തിൽ ഉടൻ പുതിയ സ്റ്റോപ്പുകൾ അനുവദിക്കില്ല; കേന്ദ്ര റെയിൽവേ മന്ത്രി

വന്ദേ ഭാരത് ട്രെയിനിന് കേരളത്തിൽ ഉടൻ പുതിയ സ്റ്റോപ്പുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ കേരളത്തിൽ ഏഴ് സ്റ്റോപ്പുകളാണ് വന്ദേ ഭാരതിന് ഉള്ളത്. പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നത് സ്റ്റേഷനുകളുടെ ട്രാഫിക് ആവശ്യകത നടത്തിപ്പിലെ പ്രായോഗികത എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പ്രക്രിയ ആണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ഏർപ്പെടുത്താൻ ഉദ്ദേശമുണ്ടോ എന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ചെങ്ങന്നൂരിൽ 76 ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2019 മുതൽ 2023 വരെ വന്ദേ ഭാരത ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ 283 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ 151 പേരെ അറസ്റ്റ് ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Ashwini vaishnaw about Vande Bharat stops Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here