‘കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ സഹായം നൽകും’; മന്ത്രി വി.എൻ. വാസവൻ

കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ സഹായം നൽകുമെന്ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. പ്രശ്നം മന്ത്രിസഭാ ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നബാധിത മേഖലകളിൽ സി.സി.ടി.വി നിരീക്ഷണം ശക്തമാകും. കൂടുതൽ വനം വകുപ്പ് ജീവനക്കാരെ വിന്യസിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. VN Vasavan on Wild Buffalo attack
കൂടാതെ, കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം നൽകുമെന്ന് കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നാളെ കൈമാറും. സ്ഥലത്ത് താത്ക്കാലിക ഫോറസ്റ്റ് ബീറ്റ് ആരംഭിക്കാനും കളക്ടർ നിർദേശം നൽകി. പരുക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നൽകാനുള്ള നടപടികൾ പെട്ടെന്ന് സ്വീകരിക്കുമെന്ന് വനംമന്ത്രിയും അറിയിച്ചു.
സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്കാണ് ഇന്ന് ജീവൻ നഷ്ടമായത്. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ തോമസ് ചികിത്സയിലായിരുന്നു.
Read Also: എരുമേലിയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടി വെയ്ക്കാൻ ഉത്തരവ്
കൊല്ലം ഇടമുളക്കലിലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. ഇടമുളയ്ക്കൽ കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. റബ്ബർ വെട്ടുന്ന ആളെ കാണാൻ പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പാറക്കൂട്ടത്തിന്റെ പുറകിൽ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വർഗീസിനെ കുത്തുകയായിയുന്നു. വർഗീസിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് വർഗീസ് ഗൾഫിൽ നിന്നെത്തിയത്.
Story Highlights: VN Vasavan on Wild Buffalo attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here