Advertisement

നഗരമധ്യത്തിലൂടെ സ്കൂട്ടറിൽ കറങ്ങി യൂട്യൂബറിൻ്റെയും യുവതിയും കുളി; നടപടിയെടുക്കുമെന്ന് പൊലീസ്

May 19, 2023
6 minutes Read

നഗരമധ്യത്തിലൂടെ സ്കൂട്ടറിൽ കറങ്ങിനടന്ന് കുളിച്ച യൂട്യൂബറിനും യുവതിയ്ക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്. മുംബൈ താനെയിലെ ഉൽഹാസ്നഗർ സി​ഗ്നലിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നീക്കം.

ആദർശ് ശുക്ള എന്ന യുട്യൂബറാണ് ഒരു യുവതിയ്ക്കൊപ്പം പരസ്യമായി വിവാദ കുളി നടത്തിയത്. സ്കൂട്ടർ ഓടിക്കുന്നത് യുവാവാണ്. പിന്നിൽ യുവതി ബക്കറ്റ് പിടിച്ചിരിക്കുന്നു. സിഗ്നൽ കാത്ത് കിടക്കുമ്പോൾ യുവതി ബക്കറ്റിൽനിന്ന് വെള്ളം കോരി സ്വന്തം ദോഹത്തും യുവാവിൻ്റെ ദേഹത്തും ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സിഗ്നൽ മാറി വണ്ടി ഓടുമ്പോഴും ഇവർ കുളി തുടരുകയാണ്. തിരക്കുള്ള റോഡിലായിരുന്നു ഇവരുടെ അഭ്യാസം.

ദൃശ്യങ്ങൾ വൈറലായതോടെ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തുവന്നു. ഇതേ തുടർന്നാണ് വേണ്ട നടപടിയെടുക്കാൻ ട്രാഫിക്ക് പൊലീസിന് നിർദ്ദേശം ലഭിച്ചത്. ഇതിനിടെ, ട്രാഫിക് നിയമം ലംഘിച്ചതിന് ആദർശ് ശുക്ല ക്ഷമാപണം നടത്തി. ഹെൽമറ്റ് ധരിക്കാത്തതും ട്രാഫിക് നിയമം പാലിക്കാത്തതും തെറ്റായിപ്പോയെന്ന് ഇയാൾ പറഞ്ഞു. ഇതിന് പിഴ അടയ്ക്കുമെന്നും തന്റെ ഫോളോവേഴ്സ് ട്രാഫിക്ക് നിയമങ്ങൾ പാലിക്കണമെന്നും ശുക്ല ആവശ്യപ്പെട്ടു.

Story Highlights: youtuber woman bath scooter road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top