പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോണുകൾ; ബിഎസ്എഫ് വെടിവച്ചിട്ടു, ഹെറോയിൻ കണ്ടെടുത്തു

പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തി സുരക്ഷാ സേന രണ്ട് പാകിസ്താൻ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തി. രണ്ട് സംഭവങ്ങളും അമൃത്സർ ജില്ലയിലെ ഫോർവേഡ് ഏരിയകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. ഈ ഡ്രോണുകൾക്കൊപ്പം ഹെറോയിനും കണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ധാരിവാൾ, രത്‌ന ഖുർദ് ഗ്രാമങ്ങളിൽ അതിർത്തി രക്ഷാ സേന പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പാകിസ്താൻ ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട ജവാന്മാർ വെടിയുതിർക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ആദ്യ ഡ്രോൺ വെടിവച്ചിട്ടു. ഈ ഡ്രോൺ അമൃത്‌സർ ജില്ലയിലെ ഉദർ ധരിവാൾ ഗ്രാമത്തിൽ നിന്ന് കണ്ടെടുത്തതായി ബിഎസ്‌എഫ് വക്താവ് പറഞ്ഞു.
#AlertBSF troops have brought down another drone from #Pakistan, that met with swift response from tps in #Amritsar Sector. Bag with suspected narcotics hooked with #drone has also been recovered.
— BSF PUNJAB FRONTIER (@BSF_Punjab) May 19, 2023
Worth mentioning this is 2nd drone shot down in a night in #amritsar#BreakingNews pic.twitter.com/647RITvq6J
രണ്ടാമത്തെ ഡ്രോൺ, അതേ ജില്ലയിലെ രത്തൻ ഖുർദ് ഗ്രാമത്തിൽ നിന്ന് രാത്രി 9:30 ഓടെ സൈന്യം വെടിവച്ചിട്ടതായി വക്താവ് അറിയിച്ചു. ഈ ഡ്രോണിൽ ഘടിപ്പിച്ച 2.6 കിലോ ഹെറോയിൻ അടങ്ങിയ രണ്ട് പാക്കറ്റുകളും സൈന്യം കണ്ടെടുത്തു.
A drone from #Pakistan violated Indian Airspace and was intercepted(by fire) by #AlertBSF troops of #Amritsar Sector.
— BSF PUNJAB FRONTIER (@BSF_Punjab) May 19, 2023
During search, the drone has been recovered by BSF.
Further search ops underway.
Details follow. pic.twitter.com/IrtfXKVtkF
Story Highlights: 2 Pakistani drones shot down by BSF along international border in Punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here