Advertisement

വീട്ട് നമ്പർ അനുവദിച്ചു കിട്ടാൻ കൈക്കൂലി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 2 വർഷം കഠിന തടവും 50,000 രൂപ പിഴയും.

May 20, 2023
Google News 2 minutes Read
Bribery Case 2 years rigorous imprisonment for former Panchayat Secretary

വീട്ടു നമ്പർ അനുവദിച്ചു കിട്ടാൻ കൈക്കൂലി ചോദിച്ചു വാങ്ങിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 2 വർഷം കഠിന തടവും 50,000 രൂപ പിഴയും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി കെ ബാലകൃഷ്ണനെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

വീടിന് നമ്പർ അനുവദിച്ചു നൽകുന്നതിനായി സൗബർ സാദിഖ് എന്നയാൾ നൽകിയ അപേക്ഷ നൽകിയത് അനുവദിക്കാനാണ് ബാലകൃഷ്ണൻ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിന് സൗബർ വിജിലൻസ് മുമ്പാകെ പരാതി നൽകുകയുണ്ടായി. വിജിലൻസിൻറെ നിർദ്ദേശാനുസരണം പഞ്ചായത്തിൽ എത്തിയ പരാതിക്കാരനോട് സെക്രട്ടറി വീണ്ടും പണം ആവശ്യപ്പെടുകയും, അത്രയും പണം കൈവശം ഇല്ലെന്ന് പറഞ്ഞ സമയം ഇയാൾ തുക 2000 ആയി കുറയ്ക്കുകയുമായിരുന്നു.

കൈക്കൂലി തുക കൈപ്പറ്റിയ വിവരം അറിഞ്ഞ് എത്തിയ വിജിലൻസ്‌ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിട്ടയർമെന്റിന് നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിക്കപ്പെടുന്നത്. തൃശൂർ വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ജി. അനിലാണ് കേസിൽ വിധി പറഞ്ഞത്. വിജിലൻസിനു വേണ്ടി അഡ്വ. സ്റ്റാലിൻ ഇ.ആർ ഹാജരായി.

Story Highlights: Bribery Case 2 years rigorous imprisonment for former Panchayat Secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here