Advertisement

‘ഹൃദയപൂർവ്വം പൊതിച്ചോറ് നാലാം വാർഷികം’; പാലക്കാട് മെഡിക്കൽ കോളജിൽ 15 ലക്ഷത്തോളം പൊതിച്ചോറുകൾ വിതരണം ചെയ്‌ത്‌ ഡിവൈഎഫ്ഐ

May 20, 2023
Google News 2 minutes Read
DYFI Palakkad food distribution enters 4th year

പാലക്കാട് മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം നാലാം വർഷത്തിലേക്ക്. ഇതുവരെ 15 ലക്ഷത്തോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വീടുകളിൽ നിന്ന് ശേഖരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയത്. ഡിവൈഎഫ്ഐ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവരം അറിയിച്ചത്.(DYFI Food Distribution Palakkad entered 4th year)

കഴിഞ്ഞ ദിവസം തൃശുർ മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക് കടന്നു.ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വീടുകളിൽ നിന്ന് ശേഖരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയത്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഹൃദയപൂർവ്വം പൊതിച്ചോറ് വിതരണത്തിന്റെ നാലാം വാർഷികം ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ്.ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു.കേന്ദ്ര കമ്മറ്റി അംഗം ആർ.രാഹുൽ പങ്കെടുത്തു.1460 ദിവസങ്ങളിലായി 1422700 പൊതിച്ചോറുകളാണ് ഇതു വരെ ഇവിടെ വിതരണം നടത്തിയതെന്ന് ഡിവൈഎഫ്ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.

Story Highlights: DYFI Food Distribution Palakkad entered 4th year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here