ഗതാഗതക്കുരുക്ക്; മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വിഷമിച്ച വിദ്യാർഥിനിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

ഗതാഗതക്കുരുക്ക് മൂലം മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വിഷമിച്ച വിദ്യാർഥിനിക്ക് രക്ഷകരായി ഫയർ ഫോഴ്സ്. ഫയർ ഫോഴ്സ് വാഹനത്തിൽ അതിവേഗം പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചതോടെ വിദ്യാർഥിനിക്ക് കൃത്യസമയത്ത് പരീക്ഷ എഴുതാൻ സാധിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റ് തന്നെയാണ് വാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.(Fire Force came to the rescue athira on exam)
വെള്ളറട നെല്ലിശേരിവിള വീട്ടിൽ ജയലാലിന്റെ മകൾ ആതിരയ്ക്കായിരുന്നു പ്രവേശന പരീക്ഷ. 10 മണിക്കാണ് പരീക്ഷയെങ്കിലും അര മണിക്കൂർ മുൻപേ ഹാളിൽ പ്രവേശിക്കണമായിരുന്നു. വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയെങ്കിലും ഗതാഗതക്കുരുക്ക് കാരണം കൃത്യസമയത്ത് എത്തനാവില്ലെന്ന് മനസിലായി.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
പൊലീസിനോടും നഗരസഭയോടും സഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ല.പിന്നീടാണ് ഫയർ ഫോഴ്സിനോട് സഹായം അഭ്യർഥിച്ചതും അവർ കൃത്യ സമയത്ത് നേമത്തെ പരീക്ഷാ കേന്ദ്രത്തിൽ വിദ്യാർഥിനിയെ എത്തിച്ചതും. പരീക്ഷ കഴിഞ്ഞ് ആതിരയും രക്ഷിതാവും നേരിട്ട് ഫയർ ഫോഴ്സിന്റെ ഫയർ ഫോഴ്സിന്റെ നെയ്യാറ്റിൻകര ഓഫിസിൽ എത്തി നന്ദി അറിയിച്ചു.
Story Highlights: Fire Force came to the rescue athira on exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here