ചൂടും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ? സുപ്രധാന കണ്ടെത്തലുകളുമായി പഠനം

എന്തിനാ ഇങ്ങനെ ചൂടാകുന്നത്? ദേഷ്യം കൊണ്ട് വിറച്ചുനില്‍ക്കുന്നവരോട് നാം പലപ്പോഴും ചോദിക്കാറുള്ള ചോദ്യമാണത്. ഈ ചൂടാകല്‍ എന്ന പ്രയോഗം പോലെ ദേഷ്യത്തിന്, വിഷാദത്തിന്, മാനസിക പിരിമുറുക്കത്തിന് അന്തരീക്ഷത്തിലെ ചൂടുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോ? ഇത് പരിശോധിക്കുകയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ മാനസികാരോഗ്യ വിദഗ്ധനായ ഷബാബ് വാഹിദ് അടുത്തിടെ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം. (How Heat Impacts Your Mental Health)
അന്തരീക്ഷ താപനിലയും മാനസികാരോഗ്യവും തമ്മില്‍ വലിയ അടുപ്പമുണ്ടെന്നാണ് പഠനം പറയുന്നത്. 2018ല്‍ സ്റ്റാന്‍ഫോര്‍ഡ് സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ഷല്‍ ബര്‍ക്കിന്‍ നേച്ചര്‍ ക്ലൈമറ്റ് ചേഞ്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മെക്‌സിക്കോയിലെ താപനില 1.8 ഡിഗ്രി F ഉയര്‍ന്നത് ആത്മഹത്യാ നിരക്കിലെ ഒരു ശതമാനം വര്‍ധനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മാത്രമല്ല മാനസികാരോഗ്യത്തിലും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് വിവിധ പഠനങ്ങള്‍ ഉദ്ധരിച്ച് ലാന്‍സെറ്റ് പഠനം പറയുന്നു. അന്തരീക്ഷ താപനില ഉറക്കത്തെ ബാധിക്കുമെന്നും ഹോര്‍മോണ്‍ നിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുമെന്നും ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ അസോസിയേറ്റ് ക്ലിനിക്കല്‍ പ്രൊഫസര്‍ റോബിന്‍ കൂപ്പര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു.
വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) എന്നിവയുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍ താപനില വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടാന്‍ സാധ്യതയുണ്ടെന്ന് ലാന്‍സെറ്റ് പഠനം പറയുന്നു. ചൂടുള്ള എല്ലാ ദിവസങ്ങളിലും എല്ലാ രാജ്യങ്ങളിലും മാനസികാരോഗ്യം താറുമാറാകുമെന്നല്ല പറയുന്നതെന്നും അന്തരീക്ഷ താപനില ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും മാനസിക പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പഠനം പറയുന്നത്.
Story Highlights: How Heat Impacts Your Mental Health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here