കാട്ടുപോത്ത് ആക്രമണം; ചില സംഘടനകൾ ജനവികാരം സർക്കാരിനെതിരെയാക്കാൻ ശ്രമിച്ചുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ചില സംഘടനകൾ ജനവികാരം സർക്കാരിനെതിരെയാക്കാനും പ്രതിഷേധം ആളി കത്തിക്കാനും ശ്രമിച്ചുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ. സാധാരണ ഗതിയിൽ കാട്ടുപോത്തിന്റെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാറുള്ളതല്ല. സംഭവത്തിൽ വനം വകുപ്പ് സമയോചിതമായി ഇടപെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ( wild buffalo attack AK Saseendran reaction ).
നാട്ടുകാരുടെത് ന്യായമായ പ്രതിഷേധമാണ്. ജില്ലാ കളക്ടർ ചർച്ച നടത്തി, ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പ്രശ്നപരിഹാരത്തേക്കാൾ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരത്തിനായി നടക്കുന്നവർക്ക് ഒപ്പം നിൽക്കാനാകില്ല. രാത്രിയെന്ന് സർക്കാർ പറഞ്ഞാൽ അവർക്ക് പകലാണ്, പകലെന്ന് പറഞ്ഞാൽ രാത്രിയും.
Read Also: വനംവകുപ്പിനു കീഴിലുള്ള ബോട്ടുകളിൽ പരിശോധന നടത്തി ഉത്തരവ് നൽകണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
കാട്ടുപോത്തിനെ വെടിവെയ്ക്കാനുള്ള ഉത്തരവും വിവാദമായി. സവിശേഷ സാഹചര്യത്തിൽ ജില്ല മജിസ്ട്രേട്ടിനും ഉത്തരവിടാം. ആ പ്രദേശത്തെ നിരീക്ഷണ വലയത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകർക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഒഴിവാക്കണം. ചില സമയത്ത് അടിയന്തിര നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: wild buffalo attack AK Saseendran reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here