Advertisement

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം: മുസ്ലീം യുവാവുമായുള്ള ബിജെപി നേതാവിന്റെ മകളുടെ വിവാഹം മുടങ്ങി

May 21, 2023
Google News 3 minutes Read
Uttarakhand BJP leader puts off daughter’s marriage to Muslim man after facing netizens' fury

മുസ്ലീം യുവാവുമായുള്ള ബിജെപി നേതാവിന്റെ മകളുടെ വിവാഹം ഹിന്ദുത്വ സംഘടനകളുടെ സമ്മർദത്തെ തുടർന്ന് റദ്ദാക്കി. ഉത്തരാഖണ്ഡിലെ പൗരി പ്രദേശത്തെ ബിജെപി നേതാവും മുൻ എംഎൽഎയുമായ യശ്പാൽ ബെനാത്തിന്റെ മകളുടെ വിവാഹം മെയ് 28 നായിരുന്നു നിശ്ചയിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബി.ജെ.പി നേതാക്കളിൽ നിന്നും ഹിന്ദുത്വ സംഘടനകളിൽ നിന്നും വൻ വിമർശനമാണ് ഉയർന്നത്.(BJP leader puts off daughter’s marriage to Muslim man)

വിവാഹത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ‘മകളുടെ സന്തോഷം കണക്കിലെടുത്തായിരുന്നു തീരുമാനം. പക്ഷേ വിമർശനം ഉയർന്ന പശ്ചാത്തലതിൽ ഇനി പൊതുജനങ്ങളുടെ ശബ്ദം കൂടി കേൾക്കണം. പൗരി നഗരത്തിൽ മെയ് 28 ന് നടക്കാനിരുന്ന വിവാഹം റദ്ദാക്കി.’- യശ്പാൽ ബെനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിവാഹക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബിജെപി പ്രവർത്തകരിൽ നിന്നും കടുത്ത വിമർശനങ്ങൾ യശ്പാൽ നേരിട്ടിരുന്നു. ബിജെപി പ്രവർത്തകർക്കൊപ്പം എതിർചേരിയിലുള്ളവരും വിമർശനവുമായി രംഗത്തെത്തി. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്നവർ യശ്പാലിനെയും ബിജെപിയെയും ഇരട്ടത്താപ്പിന്റെ പേരിൽ വിമർശിക്കുമ്പോൾ, ബിജെപി പ്രവർത്തകർ എതിർപ്പുന്നയിക്കുന്നത് വിവാഹത്തെ അടുത്തിടെ പ്രദർശനത്തിനെത്തിയ ‘ദി കേരള സ്റ്റോറി’ എന്ന വിവാദ സിനിമയുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ്.

Story Highlights: BJP leader puts off daughter’s marriage to Muslim man after facing netizens’ fury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here