Advertisement

പത്ത് മണിക്കൂർ ടിക്ക് ടോക്ക് വിഡിയോ കണ്ടാൽ മണിക്കൂറിന് ലഭിക്കും 8290 രൂപ; ജോലിക്കായി അപേക്ഷിക്കേണ്ട അവസാന ദിവസം മെയ് 31

May 21, 2023
Google News 2 minutes Read
company offer 100 dollar to watch tiktok videos

അമേരിക്കയിൽ ടിക്ക് ടോക്ക് വിഡിയോ കണ്ട് സമയം കളയുന്നവർക്ക് സന്തോഷ വാർത്ത. ഇനി ടിക്ക് ടോക്ക് വിഡിയോ കണ്ടും പണം സമ്പാദിക്കാം. ഇൻഫ്‌ളുവൻസർ മാർക്കറ്റിംഗ് ഏജൻസിയായ യുബീക്വസ് ടിക്ക് ടോക്ക് കാണുന്നവർക്ക് പണം നൽകുകയാണ്. ( company offer 100 dollar to watch tiktok videos )

പത്ത് മണിക്കൂർ ടിക്ക് ടോക്ക് വിഡിയോകൾ കാണുകയെന്നതാണ് ജോലി. മണിക്കൂറിന് നൂറ് ഡോളർ, കൃത്യമായി പറഞ്ഞാൽ 8290.55 രൂപ കമ്പനി ഉറപ്പ് നൽകുന്നു. ഓൺലൈനിലെ പുതിയ ട്രെൻഡുകൾ മനസിലാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

എങ്ങനെ അപേക്ഷിക്കണം ?

ജോലിക്കായി താത്പര്യമുള്ളവർ യുബീക്വസിന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്ത് പത്ത് മണിക്കൂർ നീളുന്ന വിഡിയോ കാണലിന് തങ്ങൾ എന്തുകൊണ്ട് അനുയോജ്യരാകുന്നു എന്ന് വ്യക്തമാക്കുന്ന കുറിപ്പ് അയക്കണം. പതിനെട്ട് വയസ് പൂർത്തിയായ സ്വന്തമായി ടിക്ക് ടോക്ക് അക്കൗണ്ട് ഉള്ളവർക്കാണ് അവസരം. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് പേർക്കാണ് ജോലിക്കായി അവസരം ലഭിക്കുക. മെയ് 31 ആണ് അപേക്ഷ അയക്കാനുള്ള അവസാന ദിവസം.

2017 ലാണ് ടിക്ക് ടോക്ക് പിറവിയെടുക്കുന്നത്. മാർച്ച് 2023 ലെ കണക്ക് പ്രകാരം അമേരിക്കയിലെ ഏറ്റവും പ്രചാരമേറിയ നാലാമത്തെ സോഷ്യൽ നെറ്റ്വർക്കാണ് ടിക്ക് ടോക്ക്. അമേരിക്കയിലെ യുവാക്കൾ പ്രതിദിനം ശരാശരി 113 മിനിറ്റ് ടിക്ക് ടോക്കിൽ ചെലവഴിക്കുന്നുണ്ടെന്നാണ് പഠനം.

Story Highlights: company offer 100 dollar to watch tiktok videos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here