പത്താംക്ലാസ് പരീക്ഷയില്‍ മികച്ച ജയം; ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കുടുംബാംഗങ്ങളുടെ മക്കളെ ആദരിച്ചു

പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കുടുംബാംഗങ്ങളുടെ മക്കളെ ആദരിച്ചു. സ്‌നേഹാദരവ് എന്ന പേരില്‍ സുലൈമാനിയ ന്യൂ മലസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാംസ്‌കാരിക സമ്മേളനത്തില്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജിഎംഎസ് ചെയര്‍മാന്‍ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു.
ഹരികൃഷ്ണന്‍ കണ്ണൂര്‍, അഷ്‌റഫ് ചേലാമ്പ്ര, അബ്ദുല്‍സലാം, നാസര്‍ ലൈസ്, നാസര്‍ കല്ലറ, നിബു ഹൈദര്‍, സുധീര്‍ വള്ളക്കടവ്, അയ്യൂബ് കരിപ്പടന്‍. നൗഷാദ് മറിമായം, നിഷാദ് ആലംകോട്, ഷിറാസ് പോത്തന്‍കോട്, നവാസ് കണ്ണൂര്‍, വിജയന്‍ നെയ്യാറ്റിന്‍കര, സുബൈര്‍ കുമ്മിള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മജീദ് കരുനാഗപ്പള്ളിാ, റാഫി പാങ്ങോട് എന്നിവര്‍ പ്രശംസാ ഫലകം സമ്മാനിച്ചു. നാട്ടിലുളള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഉപഹാരം ഏറ്റുവാങ്ങി. കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു പങ്കെടുത്തവര്‍ ആഹഌദം പങ്കുവെച്ചു. ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍ ഹരിപ്പാട് സ്വാഗതവും അശോകന്‍ പത്തനംതിട്ട നന്ദിയും പറഞ്ഞു.
Story Highlights: Gulf Malayali Federation members children honored for their 10th class result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here