Advertisement

പ്രവാസികളുടെ കൂട്ടായ്മയായ നടുവണ്ണൂർ ഗ്ലോബൽ ഫോറത്തിന്റെ വാർഷിക ജനറൽ ബോഡിയോഗം

December 26, 2023
Google News 0 minutes Read
naduvannoor Global Forum Annual General Body Meeting

കോഴിക്കോട്‌ ജില്ലയിലെ നടുവണ്ണൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ കൂട്ടായ്മയായ ” നടുവണ്ണൂർ ഗ്ലോബൽ ഫോറം” വാർഷിക ജനറൽ ബോഡിയോഗം അൽ കോബാറിൽ നടന്നു. പ്രസിഡന്റ് നവാസ്‌ വി.കെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്ലോബൽ കോ ഓർഡിനേറ്റർ ഷിറാഫ്‌ മൂലാട്‌ ഉദ്ഘാടനം ചെയ്തു.
‌‌
റിയാസ് കായക്കിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ ഷാനി സി.കെ, സന്തോഷ് വാകയാട്, മുഹമ്മദ് കരുവണ്ണൂർ എന്നിവർ ആശംസകൾ നേർന്നു. ഡോ. ഇസ്മയിൽ രയരോത്താണ് മുഖ്യ രക്ഷാധികാരി. പ്രസിഡന്റായി നാസർ കാവിലിനേയും ജന.സെക്രട്ടറിയായി അഷ്റഫ് ടി.വിയെയും ട്രഷററായി നിസാർ കൊല്ലോറത്തിനെയും തെരെഞ്ഞെടുത്തു. ഷിനാഫ് മൂലാടാണ് ഓർഗനൈസിംഗ് സെക്രട്ടറി. റിയാസ് കായക്കീൽ, ശ്രീജിത്ത് കാവിൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഫൻസബ് റഹ്മാൻ ,സന്തോഷ് വാകയാട് ,മായൻ അലി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

സുധീർ കാരയാട് (കലാകായികം), ഷാനിനി സി.കെ (ചാരിറ്റി), റഹ്മാൻ കാരയാട്, നവാസ് കാവിൽ, നാസർ നടുവണ്ണൂർ എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി സംഘാടന പ്രവർത്തനം ശക്തിപ്പെടുത്താനും ജീവ കാരുണ്യ പ്രവർത്തനം സജീവമാക്കുവാനും യോഗത്തിൽ തീരുമാനമായി.

Story Highlights : Paris 2024 opening ceremony Olympic article

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here