Advertisement

പ്ലേ ഓഫിൽ ഒരു സ്ലോട്ട് ബാക്കി; ബാംഗ്‌ളൂരിനും മുംബൈക്കും ഇന്ന് നിർണായക മത്സരം; രാജസ്ഥാൻ ആരാധകർക്ക് നെഞ്ചിടിപ്പ്

May 21, 2023
Google News 2 minutes Read
Faf du Plesis of RCB and Rohit Sharma of MI IPL 2023

മുംബൈയുടെയും ബാംഗ്ലൂരിന്റെയും ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈയും ബാംഗ്ലൂരും ഇറങ്ങുന്നു. പ്ലേ ഓഫിലേക്ക് ഇന്നലെ ലക്‌നൗ മൂന്നാമതായി യോഗ്യത നേടിയതോടെ ബാക്കിയുള്ള ഒരു സ്ഥാനത്തിന് ഇന്ന് വാശിയേറിയ പോരാട്ടങ്ങൾ നടക്കും. ഇന്ന് വൈകീട്ട് 3:30നു നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ദുർബലരായ സൺറൈസേഴ്‌സ് ഹൈദെരാബാദിനെ നേരിടും. രാത്രി 7:30ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ശക്തരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇന്നത്തെ മത്സരത്തിലെ ഫലങ്ങളെ ആശ്രയിച്ചായിരിക്കും രാജസ്ഥാന്റെ പ്ലേ ഓഫിലേക്കുള്ള പ്രതീക്ഷകൾ. IPL 2023 MI vs SRH RCB vs GT

ഇന്നത്തെ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ വിജയം മാത്രമായിരിക്കും ബാംഗ്ലൂരിന്റെ ലക്ഷ്യം. ഇന്ന് തോറ്റാൽ ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ മുംബൈ ടൂർണമെന്റിൽ നിന്നും പുറത്താകും. പക്ഷെ, ജയം മാത്രം പോരാ മുംബൈക്ക്, രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ പരാജയപ്പെടുക കൂടി ചെയ്താലേ മുംബൈക്ക് സാധ്യതകൾ തുറക്കൂ. കാരണം, മുംബൈക്കാൾ മികച്ച റൺ റേറ്റാണ് ബാംഗ്ലൂരിന്റെത്. ഇന്ന് എതിരാളികൾ ദുർബലരായ സൺ റൈസേഴ്‌സ് ആണെന്നത് മുംബൈയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. സ്വന്തം മൈതാനത്ത് നടന്ന മത്സരങ്ങളിൽ ഉയർന്ന വിജയലക്ഷ്യം പിന്തുടർന്ന് ജയിക്കുന്ന മുംബൈക്ക് സൂര്യകുമാർ യാദവിന്റെ ഫോമും അനുക്കൂല ഘടകമാകും.

കണക്കുകൂട്ടലുകൾക്ക് പ്രസക്തിയില്ല ബാംഗ്ലൂരിന്റെ കാര്യത്തിൽ. അവർക്ക് പ്ലേ ഓഫിൽ എത്തണമെങ്കിൽ ഇന്ന് ഗുജറത്തിനെതിരെ ഒരു വിജയം മാത്രം മതി. എന്നാൽ, നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ച ശക്തരായ ഗുജറാത്താണ് ബാംഗ്ലൂരിന്റെ എതിരാളികൾ. സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ നായകൻ ഫാഫ് ഡുപ്ലെസിയുടെയും വിരാട് കോലിയുടെയും ഗ്ലെൻ മാക്‌സ്‌വെല്ലിൻറെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ബാംഗ്ലൂരിന്റെ ശക്തി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ കോലി തകർപ്പൻ ഫോമിലാണ്. ഐപിഎൽ ക്വാളിഫൈയറിന് മുന്നോടിയുള്ള ഒരു പരിശീലന മത്സരം കളിക്കുന്ന ലാഘവത്തോടെയാകും അവർ ഇന്ന് ഇറങ്ങുക. ഗുജറാത്തിന്റെ ശക്തി ഫോമിലുള്ള ശുഭ്മാൻ ഗില്ലും ഡേവിഡ് മില്ലറും റാഷിദ് ഖാനും രാഹുൽ തെവാത്തിയയും അടങ്ങുന്ന നിരയാണ്.

Read Also: 1 റണ്‍ ജയവുമായി ലഖ്‌നൗ പ്ലേ ഓഫില്‍; പൊരുതി കീഴടങ്ങി കൊൽക്കത്ത

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിലെ പ്ലേഓഫിലേക്ക് രാജസ്ഥാന്റെ പ്രതീക്ഷകൾ വളരെ ദുർബലമാണ്. മുംബൈ ജയിക്കുന്നതോടെ ആ പ്രതീക്ഷ അവസാനിക്കും. ഇനി മുംബൈ പരാജയപ്പെട്ടാൽ, ഗുജറാത്തിനെതിരെ ബാംഗ്ലൂരിന്റെ പരാജയത്തിനു അവർ കാത്തിരിക്കണം.

Story Highlights: IPL 2023 MI vs SRH RCB vs GT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here