1 റണ്‍ ജയവുമായി ലഖ്‌നൗ പ്ലേ ഓഫില്‍; പൊരുതി കീഴടങ്ങി കൊൽക്കത്ത

ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈസേഴ്‌സിനെതിരെ 1 റണ്‍ ജയവുമായി ലഖ്‌നൗ പ്ലേ ഓഫില്‍.ഇതോടെ പ്ലേ ഓഫിലെത്തുന്ന മൂന്നാം ടീമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ അവസാന ഓവറുകളില്‍ റിങ്കു സിംഗ് നടത്തിയ പോരാട്ടവും വിഫലമായി.(Lucknow Super Giants qualify for IPL 2023 Playoffs)
20 ഓവറിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 175 എടുത്തു. സ്കോര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്- 176/8 (20), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 175/7 (20). റിങ്കു സിംഗ് 33 പന്തില്‍ 67ൾ റണ്‍സുമായി പുറത്താവാതെ നിന്നു. 19-ാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിനെ 20 റണ്ണടിച്ച് റിങ്കു സിംഗ് മത്സരം ആവേശമാക്കി. അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്ന രണ്ട് സിക്‌സര്‍ നേടാന്‍ റിങ്കു സിംഗിനായില്ല.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ എല്‍എസ്‌ജി 20 ഓവറില്‍ 8 വിക്കറ്റിന് 176 റണ്‍സെടുക്കുകയായിരുന്നു. നിക്കോളാസ് പുരാന്‍റെ അവസാന ഓവറുകളിലെ ബാറ്റിംഗാണ് ലഖ്‌നൗവിനെ രക്ഷിച്ചത്. പുരാന്‍ 30 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സറും സഹിതം 58 റണ്‍സെടുത്ത് മടങ്ങി.കെകെആറിനായി വൈഭവ് അറോറയും ഷര്‍ദ്ദുല്‍ താക്കൂറും സുനില്‍ നരെയ്‌നും രണ്ട് വീതവും ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റും നേടി.
Story Highlights: Lucknow Super Giants qualify for IPL 2023 Playoffs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here