കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ആള്‍മാറാട്ട കേസ്; പ്രിന്‍സിപ്പല്‍ ഒന്നാം പ്രതി

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ കേസെടുത്ത് പൊലീസ്. കോളജ് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എസ്എഫ്‌ഐ നേതാവ് വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍വകലാശാലാ രജിസ്ട്രാറുടെ പരാതിയിലാണ് കേസ്.(Kattakada Christian College impersonation case Principal is main accused)
ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റിലാണ് ജി.ജെ ഷൈജുവിനെതിരെ നടപടിയെടുക്കാനും പൊലീസില്‍ പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചത്. ജി.ജെ ഷൈജുവിനെ സര്‍വകലാശാല പുറത്താക്കുകയും ചെയ്തിരുന്നു.
അതിനിടെ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം എംഎല്‍എമാരായ ഐ ബി സതീഷ് സി പിഐഎം ജില്ല കമ്മിറ്റിക്കും ജീ സ്റ്റീഫന്‍, മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും
ആള്‍മാറാട്ട വിവാദത്തില്‍ പങ്കുണ്ടെന്ന് നേരത്തേ അരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ, നേതാക്കള്‍ അറിയാതെ തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടക്കില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇരു നേതാക്കളും വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം വിദ്യാര്‍ഥി നേതാവായ എ. വിശാഖിനെ ഉള്‍പ്പെടുത്തിയ നടപടിയാണ് വിവാദമായത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത വിദ്യാര്‍ഥിയെ സര്‍വകലാശാല പ്രതിനിധിയായി നിശ്ചയിച്ച സംഭവത്തില്‍ കേരള സര്‍വകലാശാല പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരുന്നു.
Story Highlights: Kattakada Christian College impersonation case Principal is main accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here