Advertisement

ഹൈദെരാബാദിന് മികച്ച തുടക്കം നൽകി മായങ്കും വിവ്രന്തും; നിർണായക മത്സരത്തിൽ മുംബൈക്ക് 201 വിജയ ലക്ഷ്യം

May 21, 2023
2 minutes Read
Images of Vivrant and Mayank

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിർണായക മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 201 വിജയലക്ഷ്യം. ടോസ് നേടിയ മുംബൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയ മത്സരത്തിൽ ഹൈദരാബാദ് 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. 46 പന്തിൽ നിന്നും 83 റൺസ് നേടിയ മായങ്ക് അഗർവാളാണ് ടീമിന്റെ ടോപ് സ്കോറെർ. MI needs 201 runs to win SRH IPL 2023

മായങ്കിനൊപ്പം ഓപ്പണറായി ഇറങ്ങിയ വിവ്രന്ത് ശർമ്മ 47 പന്തിൽ നിന്നും 69 റൺസ് എടുത്ത് മികച്ച പങ്കാളിത്തം നൽകി. മുംബൈക്കായി ആകാശ് മാധ്വാൾ നാല് വിക്കറ്റുകൾ നേടി തിളങ്ങി. ഹൈദരാബാദിന്റെ ആകെ റൺ നേട്ടം 200 നിർത്താൻ നിർണായകമായത് ആകാശിന്റെ പ്രകടനമാണ്.

പവർ പ്ലേയിൽ വെടിക്കെട്ടു ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചില്ലെങ്കിലും തുടർന്നുള്ള ഓവറുകളിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു ഹൈദരാബാദിന്റെത്. പതിനാലാം ഓവറിൽ ആകാശ് മാധ്വാളിന്റെ പന്തിൽ രമൺദീപിന് വിക്കറ്റ് നൽകി വിവ്രന്ത് പുറത്തുപോയത് മത്സരത്തിന്റെ വേഗത കുറച്ചു. പതിനേഴാം ഓവറിലാണ് ആകാശ് മത്സരത്തിലെ നിർണായകമായ രണ്ടാമത്തെ വിക്കറ്റ് എടുത്തത്. സെഞ്ച്വറി ലക്ഷ്യമാക്കി കുത്തിക്കുകയായിരുന്ന മായങ്കിനെ 83 റൺസിൽ പുറത്താക്കി മുംബൈയുടെ ജീവശ്വാസം വീണ്ടെടുത്തു. തുടർന്ന് ഇറങ്ങിയ ക്ലസ്സെൻ 13 പന്തിൽ 18 റണ്ണുകൾ നേടി. നങ്കൂരമിട്ട കളിയ്ക്കാൻ സാധിക്കുന്ന ക്ലസ്സെനെ നേരത്തെ പുറത്താക്കി ആകാശ് വീണ്ടും രക്ഷകനായി. നാല് പന്തിൽ നിന്നും 1 റൺ മാത്രം നേടിയ ഗ്ലെൻ ഫിലിപ്സ് നിരാശപ്പെടുത്തി.

Read Also: ഞായറാഴ്ച ടീമിന്റെ ഔദ്യോഗിക ഭാഷ തെലുഗു, ഇഷ്ട ഭക്ഷണം ഗുജറാത്തിയും; സ്റ്റോറി പങ്കുവെച്ച് ചെയ്ത് അശ്വിൻ; രാജസ്ഥാന്റെ സാധ്യതകൾ എന്ത്?

ഗ്ലെൻ ഫിലിപ്സിന് ശേഷം ക്രീസിലെത്തിയ മാക്രം ( 7 പന്തിൽ 13 ) പിടിച്ചു നിൽക്കാനുള്ള ശ്രമം നടത്തിയെങ്കിലും മത്സരം അവസാനത്തിലേക്ക് കടന്നിരുന്നു. നേരിട്ട ആദ്യ പന്തിൽ ആഷിന് മുന്നിൽ ഹാരി ബ്രുക് വീണതോടെ മത്സരം 200 കടക്കാനുള്ള സാധ്യത അടഞ്ഞു. തുടർന്ന് എത്തിയ സൺവീർ സിംഗിന് നേരിടാനായത് 3 പന്തുകൾ മാത്രമാണ്. അതിൽ 4 റൺസ് താരം ടീമിനായി കൂട്ടിച്ചേർത്തു. ക്രിസ് ജോർദാന്റെ ഓവറിൽ 14 റണ്ണുകൾ അടിച്ചെടുത്താണ് ഹൈദരാബാദ് ആകെ റൺ നേട്ടം 200 ൽ എത്തിച്ചത്. വാംഖഡേ സ്റ്റേഡിയത്തിൽ ഇതിനു മുന്പും 200ന് മുകളിലുള്ള ലക്ഷ്യം പിന്തുടർന്ന് ജയിച്ചിട്ടുള്ള മുംബൈ ഈ ലക്ഷ്യം മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Story Highlights: MI needs 201 runs to win SRH IPL 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top