Advertisement

പൊന്നമ്പല മേട്ടിലെ പൂജ; ഇടനിലക്കാരൻ അറസ്റ്റിൽ

May 21, 2023
Google News 2 minutes Read

പൊന്നമ്പല മേട്ടിൽ പൂജ നടത്തിയ സംഭവത്തിൽ ഇടനിലക്കാരനായ കുമളി സ്വദേശി കണ്ണന്‍ അറസ്റ്റില്‍. പൂജ നടത്തിയ നാരായണനെ വഴികാട്ടികള്‍ക്ക് പരിചയപ്പെടുത്തിയത് കണ്ണനെന്ന് പൊലീസ് പറഞ്ഞു.
തൃശൂർ തെക്കേക്കാട്ട് മഠം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒൻപതംഗം സംഘമാണ് ഇവിടെ കടന്നുകയറി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. രണ്ടാഴ്ച മുൻപാണ് സംഘം വനത്തിൽ പ്രവേശിച്ചത്. അവർ തന്നെ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് പുറത്തറിഞ്ഞത്.

കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടുപേർ റിമാന്‍ഡിലാണ്. വനംവികസന കോര്‍പറേഷന്‍ ഗവി ഡിവിഷനിലെ സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍ കറുപ്പയ്യ, വര്‍ക്കര്‍ സാബു മാത്യു എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പൂജ നടത്തിയവര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ എട്ടിനാണ് ശബരിമലയില്‍ ശാന്തിക്കാരുടെ സഹായിയായിരുന്ന തൃശൂര്‍ സ്വദേശി നാരായണന്‍ നമ്പൂതിരിയും സംഘവും പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്.

Read Also: പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; നാരായണൻ നമ്പൂതിരി തേടി അന്വേഷണസംഘം

Story Highlights: One more arrested in sabarimala Ponnambalamedu pooja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here