Advertisement

ഞായറാഴ്ച ടീമിന്റെ ഔദ്യോഗിക ഭാഷ തെലുഗു, ഇഷ്ട ഭക്ഷണം ഗുജറാത്തിയും; സ്റ്റോറി പങ്കുവെച്ച് ചെയ്ത് അശ്വിൻ; രാജസ്ഥാന്റെ സാധ്യതകൾ എന്ത്?

May 21, 2023
Google News 3 minutes Read
Ashwin Story and Rajasthan Royals Poster

ഇന്ത്യൻ പ്രീമിയർ ലീഗിൽ പോരാട്ടം ആവേശത്തിലേക്ക്. ഇന്നത്ത മത്സരത്തിൽ ഗുജറാത്തിനോട് ജയിച്ചാൽ ബാംഗ്ലൂരിന് പ്ലേഓഫിലേക്ക് യോഗ്യത നേടാൻ സാധിക്കും. മുംബൈക്ക് ആകട്ടെ, ഹൈദരാബാദിനോട് ജയിക്കുകയും ബാംഗ്ലൂർ ഗുജറാത്തിനോട് തോൽക്കുകയും ചെയ്താൽ പ്ലേഓഫിലേക്ക് കയറാം. ഇതിനിടെയിൽ രാജസ്ഥാൻ റോയൽസിന് ചെറിയൊരു സാധ്യതയുമുണ്ട്. ഇത് കണക്കിലെടുത്താണ്, രാജസ്ഥാൻ റോയൽസിന്റെ താരം അശ്വിൻ ഇന്ന് സ്റ്റോറി ഇട്ടത്. സ്റ്റോറിയിൽ, ടീമിന്റെ ഒപ്പം സംസാരിക്കുന്ന ഫോട്ടോക്ക് ഒപ്പം “ഞായറാഴ്ച ടീമിന്റെ ഇഷ്ട ഭക്ഷണം ഗുജറാത്തിയും തെലുങ്ക് ഔദ്യോഗിക ഭാഷയുമാണെന്ന് എല്ലാവരോടും പറയാൻ ശ്രമിക്കുന്നു” എന്ന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്. Rajasthan Royals Chances for IPL 2023 Playoffs

അദ്ദേഹത്തിന്റെ മറ്റൊരു സ്റ്റോറിയിൽ, ഹൈദരാബാദിന്റെ സ്പിൻ പരിശീലകനും സ്ട്രാറ്റജിക് പരിശീലകനുമായ മുത്തയ്യ മുരളീധരനൊപ്പമുള്ള ഫോട്ടോയിൽ ” തന്ത്രങ്ങൾ പകർന്നു നൽകി. ഈ തന്ത്രങ്ങൾ കളിക്കളത്തിൽ ഉപയോഗിക്കേണ്ടത് അദ്ദേഹവും പ്രിയപ്പെട്ട സൺ റൈസേഴ്‌സുമാണ്.” എന്ന അടിക്കുറിപ്പും അദ്ദേഹത്തെ കുറിച്ചു. രാജസ്ഥാൻ റോയൽസ് ആകട്ടെ, ഇന്ന് സൂപ്പർ സൺ‌ഡേ എന്ന പേരിൽ പങ്കുവെച്ച പോസ്റ്ററിൽ താരങ്ങൾ മുംബൈ – ഹൈദരബാദ് മത്സരവും ഗുജറാത്ത് – ബാംഗ്ലൂർ മത്സരവും കാണുന്നതിന്റെ ഗ്രാഫിക്സ് ആണുള്ളത്.

ഇന്നത്തെ ആദ്യ മത്സരത്തിൽ മത്സരത്തിൽ മുംബൈക്ക് എതിരെയുള്ള ഹൈദരാബാദിന്റെ വിജയവും രണ്ടാം മത്സരത്തിൽ ബാംഗ്ലൂരിനെതിരെയുള്ള ഗുജറാത്തിന്റെ കൂറ്റൻ വിജയവും രാജസ്ഥാന് പ്ലേഓഫിലേക്ക് വഴി തുറക്കും. എന്നാൽ, ഇന്നത്തെ മുംബൈ ജയിച്ചാൽ ആ പ്രതീക്ഷ അവസാനിക്കും. ഇനി മുംബൈ പരാജയപ്പെട്ടാൽ, ഗുജറാത്തിനെതിരെ ബാംഗ്ലൂരിന്റെ പരാജയത്തിനു വേണ്ടി അവർ കാത്തിരിക്കണം.

Story Highlights: Rajasthan Royals Chances for IPL 2023 Playoffs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here