മകളെ നിരന്തരം ഭീഷണിപ്പെടുത്തി, രാഖിശ്രീ ആത്മഹത്യ ചെയ്തത് യുവാവിന്റെ ശല്യം കാരണമെന്ന് പിതാവ്

തിരുവനന്തപുരം ചിറയിന്‍കീഴ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണങ്ങളുമായി രാഖിശ്രീയുടെ പിതാവ്. ചിറയിന്‍കീഴ് സ്വദേശി 28കാരനായ അര്‍ജുന്റെ നിരന്തര ശല്യം കാരണമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പാണ് രാഖിശ്രീ യുവാവിനെ സ്‌കൂളിലെ പരിപാടിക്കിടെ കാണുന്നത്. പിന്നീട് യുവാവ് മകളെ നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.(Rakhisree committed suicide because of harassment)
എസ്എസ്എല്‍സി പരീക്ഷയ്ക്ക് രാഖിശ്രീയ്ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ച സന്തോഷത്തിലായിരുന്നു രാഖിശ്രീയുടെ കുടുംബം. ഈ ദിവസമാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതും.
എസ്എസ്എല്‍സി ഫലമറിഞ്ഞ ശേഷം രാവിലെ സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങിലും രാഖിശ്രീ പങ്കെടുത്തിരുന്നു. അതിനുശേഷം വൈകിട്ടാണ് കൂന്തള്ളൂരിലെ വീട്ടിലെ ശുചിമുറിക്കുള്ളില്‍ വച്ച പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തുന്നത്. രാഖിശ്രീയുടെ പരാതിക്ക് പിന്നാലെ യുവാവ് വിദേശത്തേക്ക് പോയിരുന്നു. ശേഷം കഴിഞ്ഞയാഴ്ച തിരികെയെത്തി യാണ് വീണ്ടും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. ബസ് സ്റ്റോപ്പില്‍ വച്ചും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: Rakhisree committed suicide because of harassment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here