നാടിനും വീടിനും അഭിമാനമായിരുന്നു രാഖിശ്രീ; പഠനമികവിനിടെ കേന്ദ്ര സയന്‍സ് ഇന്‍സ്‌പെയര്‍ അവാര്‍ഡും തേടിയെത്തി…

തിരുവനന്തപുരം ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി രാഖിശ്രീ ജീവനൊടുക്കിയത് വീട്ടില്‍ സന്തോഷവും അഭിമാനവും നിറഞ്ഞുനില്‍ക്കുന്ന സമയത്തായിരുന്നു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ച സന്തോഷത്തിലായിരുന്നു രാഖിശ്രീയുടെ കുടുംബം. എന്നാല്‍ രാഖിശ്രീയുടെ ആത്മഹത്യയോടെ ആ സന്തോഷം പൊടുന്നനെ ഇല്ലാതായി.(Rakhisree got Central Science Inspire Award)
പഠനത്തില്‍ എന്നും മിടുക്കിയായിരുന്ന രാഖിശ്രീയെ തേടി ഇതിനുമുന്‍പും നിരവധി നേട്ടങ്ങള്‍ എത്തിയിട്ടുണ്ട്. കേന്ദ്ര സയന്‍സ് ഇന്‍സ്‌പെയര്‍ അവാര്‍ഡ് നേടിയ രാഖിശ്രീയുടെ വാര്‍ത്ത നേരത്തെ ട്വന്റിഫോര്‍ സ്റ്റുഡന്റ് ടി വി റിപ്പോര്‍ട്ടുചെയ്തിരുന്നു. സ്മാര്‍ട്ട് ഡസ്റ്റ് ബിന്‍ എന്ന നൂതന മാലിന്യ സംസ്‌കരണ വിദ്യ നിര്‍ദേശിച്ചതിനാണ് കേന്ദ്ര സയന്‍സ് ഇന്‍സ്‌പെയര്‍ അവാര്‍ഡ് ലഭിച്ചത്.
ചിറയിന്‍കീഴ് ശാരദാ വിലാസം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ രാഖിശ്രീ സ്‌കൂളിനും നാടിനും അഭിമാനമായ നേട്ടമാണ് പുരസ്‌കാരത്തിലൂടെ സ്വന്തമാക്കിയത്. സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ പരിഹാരം കണ്ടെത്താനുമെന്നാണ് പുരസ്‌കാരത്തിന് രാഖിശ്രീയെ അര്‍ഹമാക്കിയ പഠനം. വേസ്റ്റ് മാനേജ്‌മെന്‍രിന് വേണ്ടിയുള്ള സ്മാര്‍ട്ട് ഡെസ്ബിന്നിന് രൂപം നല്‍കിയാണ് രാഖിശ്രീ ഈ നേട്ടം സ്വന്തമാക്കിയത്…
Read Also: SSLC പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; പിന്നാലെ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
രാഖിശ്രീയെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എസ്എസ്എല്‍സി ഫലമറിഞ്ഞ ശേഷം രാവിലെ സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങിലും രാഖിശ്രീ പങ്കെടുത്തിരുന്നു. അതിനുശേഷം വൈകിട്ടാണ് കൂന്തള്ളൂരിലെ വീട്ടിലെ ശുചിമുറിക്കുള്ളില്‍ വച്ച പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
Story Highlights: Rakhisree got Central Science Inspire Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here