24 കണക്ട് റോഡ് ഷോയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്നും തുടരും

ആഗോള മലയാളികളുടെ ബൃഹദ്ശൃംഘലയായ 24 കണക്ട് റോഡ് ഷോയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്നും തുടരും. രാവിലെ ഒമ്പത് മണിക്ക് കെഎൽഎം ആക്‌സിവ ഫിൻവസ്റ്റിന്റെ കോട്ടയം ശാഖയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ മുണ്ടക്കയത്തും എരുമേലിയിലും പര്യടനം നടത്തും. എരുമേലി കണമലയിൽ വന്യജീവി ആക്രമണത്തിൽ പൊറുതി മുട്ടിയ ജനങ്ങളുടെ പ്രശ്‌നങ്ങൾ ജനകീയ സംവാദ വേദിയിൽ അവതരിപ്പിക്കപ്പെടും. ( 24 connect kottayam road show )
24 കണക്ടിറ്റിന്റെ കോട്ടയം ജില്ലയിലെ രണ്ടാം ദിന പര്യടനമാണ് ഇന്ന് നടക്കുക. നൂറുകണക്കിനാളുകളുടെ സ്‌നേഹ വായ്പുകൾ ഏറ്റുവാങ്ങിയാണ് റോഡ് ഷോ കോട്ടയം ന?ഗരത്തിലേക്ക് പ്രവേശിക്കുന്നത്. ഇന്നലെ വൈക്കത്തും ചങ്ങനാശ്ശേരിയിലും പാലായിലും ഉണ്ടായത് വൻ ജന പങ്കാളിത്തമായിരുന്നു. പാലായിൽ നടന്ന ജനകീയ സംവാദ വേദിയിൽ റബർ കർഷകരുടെ പ്രതിസന്ധികൾ സമഗ്ര ചർച്ചയായി.
ജില്ലയിലെ രണ്ടാം ദിന പര്യടനം കോട്ടയം ബേക്കർ ജംഗ്ഷനിലെ കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റിന്റെ ശാഖയിൽ നിന്ന് ആരംഭിക്കും. മുണ്ടക്കയത്തെ പര്യടനത്തിനു ശേഷം പരിപാടി എരുമേലിയിലെത്തും. വന്യ ജീവി ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന മലയോരമേഖലയുടെ ജീവിതം ജനകീയ സംവാദ വേദിയിൽ ചർച്ചയാകും. കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ കണമലയിലാണ് സംവാദ വേദി ഒരുങ്ങുക. എരുമേലിയിൽ നിന്ന് ഇടുക്കി ജില്ലയിലേക്കാണ് 24 കണക്ടിന്റെ പര്യടനം നീങ്ങുന്നത്.
Story Highlights: 24 connect kottayam road show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here