സന്തോഷിന്റെ സ്വപ്‌നം പൂവണിഞ്ഞു;SKN 40 വേദിയില്‍ വച്ച് പുതിയ വീടിന്റെ താക്കോല്‍ കൈമാറി

24കണക്ട് 100 വീട് പദ്ധതിയുടെ കേരളത്തിലെ അഞ്ചാമത്തെ വീട് ആലപ്പുഴയില്‍ കൈമാറി. ഓട്ടോറിക്ഷ തൊഴിലാളിയായ സന്തോഷിനാണ് എസ്‌കെഎന്‍40 വേദിയില്‍ വച്ച് വീടിന്റെ താക്കോല്‍ കൈമാറിയത്. (24 connect SKN40 donated new home to alappuzha family)
ആഗോളമലയാളികളെ ചേര്‍ത്ത് നിര്‍ത്തുന്ന 24കണക്റ്റ് കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേര്‍ന്നാണ് കേരളത്തിലെ ഭവനരഹിതരായ നൂറു കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്നത്. പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ദാനമാണ് എസ് കെ എന്‍ ഫോര്‍ട്ടി – ആലപ്പുഴ ജില്ലാ പര്യടനത്തിനിടെ നടന്നത്. സന്തോഷ് കുമാര്‍ – അനു ദമ്പതികള്‍ക്കാണ് വീട് ലഭിച്ചത്.
ഓട്ടോറിക്ഷ തൊഴിലാളിയായ സന്തോഷിന്റെയും കുടുംബത്തിന്റെയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീടെന്ന സ്വപ്നം പൂവണിഞ്ഞത്. പൊളിഞ്ഞുവീഴാറായ ഷെഡില്‍ രണ്ട് പെണ്‍കുട്ടികളുമായായിരുന്നു ഇക്കാലമത്രയും ഇവര്‍കഴിഞ്ഞിരുന്നത്. സര്‍ക്കാരിന്റെ പല ഭവന പദ്ധതികളിലും അപേക്ഷിച്ചെങ്കിലും ഫലംകണ്ടില്ല. ഓട്ടോറിക്ഷ തൊഴിലാളികള്‍ വാഹന റാലിയായാണ് താക്കോല്‍ദാന ചടങ്ങിന് എത്തിയത്. പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ വിവിധയിടങ്ങളില്‍ വീട് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Story Highlights : 24 connect SKN40 donated new home to alappuzha family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here