കണ്ണൂരിൽ ഉഗ്രശേഷിയുള്ള 8 നാടൻബോംബുകൾ കണ്ടെത്തി
കണ്ണൂർ കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് കർശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.
പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. കൂടുതലായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Story Highlights: 8 bombs were found in Kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here