Advertisement

ഓടുന്ന കാറിൻ്റെ ബോണറ്റിലിരുന്ന് വിഡിയോ ചിത്രീകരണം; കല്യാണപ്പെണ്ണിനു പിഴ

May 22, 2023
1 minute Read

ഓടുന്ന കാറിൻ്റെ ബോണറ്റിലിരുന്ന് വിഡിയോ ചിത്രീകരിച്ച കല്യാണപ്പെണ്ണിന് പിഴ. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ് കല്യാണപ്പെണ്ണിന് ഗതാഗത വകുപ്പ് 16,500 രൂപ പിഴ വിധിച്ചത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവതി വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗത വകുപ്പ് നടപടിയെടുത്തത്.

ഏതാനും ദിവസം മുൻപാണ് വിഡിയോ ഷൂട്ട് ചെയ്തത്. ഓടുന്ന കാറിൻ്റെ ബോണറ്റിൽ, വിവാഹ വസ്ത്രത്തിലിരുന്ന് ചിത്രീകരിച്ച വിഡിയോ യുവതി ഞായറാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ധുവിന്റ വേഷത്തിൽ ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടർ ഓടിക്കുന്ന വിഡിയോയും ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നു. ബോണറ്റിലിരുന്ന് യാത്ര ചെയ്തതിന് 15,000 രൂപയും ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചതിന് 1500 രൂപയുമാണ് പിഴ.

Story Highlights: bride video shoot fine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top