വിധാൻ സഭയ്ക്കുമുന്നിൽ ഗോമൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകർ
കർണാടകയിൽ വിധാൻ സഭയ്ക്കുമുന്നിൽ ഗോമൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകർ. 40 ശതമാനം കമ്മീഷൻ സർക്കാറിനെ പുറത്താക്കി ശുദ്ധീകരിച്ചുവെന്ന് പറഞ്ഞാണ് പ്രവർത്തകർ ഗോമൂത്രം തളിച്ചത്. ( congress workers sprinkle gomutra on vidhan soudha )
നിയമസഭ സമ്മേളനം ആരംഭിയ്ക്കുന്നത് തൊട്ടുമുൻപാണ് കോൺഗ്രസ് പ്രവർത്തകരെത്തി സഭയ്ക്ക് പുറത്തെ ഗേറ്റിന് സമീപം ഗോമൂത്രം തളിച്ച് പ്രതീകാത്മകമായി ശുദ്ധീകരണം നടത്തിയത്. ബിജെപി സർക്കാറിന്റെ 40 ശതമാനം കമ്മിഷൻ വ്യവസ്ഥ കോൺഗ്രസ്, തെരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചയാക്കിയിരുന്നു. എല്ലാ പ്രവർത്തികൾക്കും കമ്മിഷൻ വാങ്ങുന്ന ബസവരാജ് ബൊമ്മെ സർക്കാറിന് 40 സീറ്റുകൾ നൽകിയാൽ മതിയെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന പ്രചാരണം. 135 സീറ്റുകളുമായി അധികാരത്തിലെത്തിയ ശേഷം, ആദ്യമായി നടക്കുന്ന സഭാസമ്മേളനത്തിനു മുന്നോടിയായാണ് കോൺഗ്രസ് പ്രവർത്തകർ വിധാൻ സഭയ്ക്ക് മുന്നിൽ ശുദ്ധീകരണം നടത്തിയത്.
അതേസമയം, കർണാടക നിയമസഭ സമ്മേളനം ആരംഭിച്ചു. സ്പീക്കർ തെരഞ്ഞെടുപ്പ് 24ന് നടക്കും. കോൺഗ്രസിൽ നിന്ന് ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീൽ എന്നിവർക്കാണ് സാധ്യത.
Story Highlights: congress workers sprinkle gomutra on vidhan soudha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here