Advertisement

പിരിച്ചുവിടാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയ എം ജി സര്‍വകലാശാല വി സിക്ക് പുനര്‍നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍

May 22, 2023
Google News 2 minutes Read
Government demand to reappoint MG University VC

പിരിച്ചുവിടാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയ എം ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്തുനല്‍കി. വി സിയുടെ കാലാവധി അവസാനിക്കുമ്പോള്‍ ആര്‍ക്ക് ചുമതല നല്‍കണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ പുനര്‍നിയമനം എന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. (Government demand to reappoint MG university VC)

ശനിയാഴ്ച സാബു തോമസ് വിരമിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. എം ജി സര്‍വകലാശാല വി സിയുടെ പ്രായപരിധി 65 വയസ് ആയതിനാല്‍ പുനര്‍നിയമനം നല്‍കാമെന്നാണ് കത്തിലൂടെ മന്ത്രി ആര്‍ ബിന്ദു വിശദീകരിച്ചിരിക്കുന്നത്.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

സുപ്രിംകോടതി ഇടപെടലിന്റെ ഉള്‍പ്പെടെ അടിസ്ഥാനത്തിലാണ് മുന്‍പ് സാബു തോമസിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ തന്നെയാണുള്ളത്. സര്‍ക്കാരും ഗവര്‍ണരും തമ്മിലുള്ള മറ്റൊരു ഏറ്റുമുട്ടലിന് സര്‍ക്കാരിന്റെ പുതിയ നീക്കം വഴിതുറന്നേക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Story Highlights: Government demand to reappoint MG University VC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here