Advertisement

സഹോദരനില്‍ നിന്ന് ഏഴുമാസം ഗര്‍ഭിണിയായ 15 വയസുകാരിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

May 22, 2023
Google News 3 minutes Read
High Court allows 15-year-old girl impregnated by brother to terminate pregnancy

സഹോദരനില്‍ നിന്ന് ഏഴ് മാസം ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് പെണ്‍കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി നല്‍കിയത്. കുഞ്ഞ് ജനിച്ചാല്‍ ആരോഗ്യപരവും സാമൂഹ്യമായും ഉണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭച്ഛിദ്രത്തിന് കോടതി അനുവദിച്ചത്. (High Court allows 15-year-old girl impregnated by brother to terminate pregnancy)

പെണ്‍കുട്ടിയുടെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചശേഷമായിരുന്നു കോടതിയുടെ നിര്‍ണായക ഉത്തരവ്. 15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയായതിനാല്‍ 32 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭവുമായി ഇനിയും മുന്നോട്ടുപോകുന്നത് കുട്ടിയുടെ മാനസികാരോഗ്യത്തിനും ശരീരത്തിനും നിരവധി സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ജീവനുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സാധ്യതയുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് കോടതി പ്രത്യേകം പരാമര്‍ശിച്ചു.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് പെണ്‍കുട്ടിയുടെ മാനസികനിലയും ആരോഗ്യനിലയും തൃപ്തികരമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

Story Highlights: High Court allows 15-year-old girl impregnated by brother to terminate pregnancy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here