കീര്‍ത്തി സുരേഷിന്റെ ജീവിതത്തിലെ ‘മിസ്റ്ററി മാന്‍’ എന്ന പേരില്‍ വാര്‍ത്ത; വിവാഹത്തെക്കുറിച്ച് ചൂടന്‍ ചര്‍ച്ചകള്‍; ഒടുവില്‍ വിശദീകരിച്ച് താരം

തെന്നിന്ത്യയുടെ സൂപ്പര്‍ താരം കീര്‍ത്തി സുരേഷ് ദുബായിലെ ഒരു ബിസിനസുകാരനെ ഉടന്‍ വിവാഹം കഴിച്ചേക്കുമെന്ന് ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ദുബായിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി ദീര്‍ഘകാലമായി താരം പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍. വ്യാപകമായി പരക്കുന്ന ഈ വാര്‍ത്തകളോട് ഇതാദ്യമായി ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയാണ് കീര്‍ത്തി സുരേഷ്. (Keerthy Suresh reacts to wedding rumours)
റിപ്പബ്ലിക് വെബ്‌സൈറ്റില്‍ വന്ന ഒരു വാര്‍ത്ത പങ്കുവച്ച് അതിനോടാണ് കീര്‍ത്തി സുരേഷ് പ്രതികരിച്ചത്. കീര്‍ത്തിയുടെ ജീവിതത്തിലെ മിസ്റ്ററി മാന്‍ എന്ന തലക്കെട്ടിലായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്ത. കീര്‍ത്തിയുടേയും വ്യവസായിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടെയായിരുന്നു വാര്‍ത്ത.
Hahaha!! Didn’t have to pull my dear friend, this time!
— Keerthy Suresh (@KeerthyOfficial) May 22, 2023
I will reveal the actual mystery man whenever I have to 😉
Take a chill pill until then!
PS : Not once got it right 😄 https://t.co/wimFf7hrtU
പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് കീര്‍ത്തി പറയുന്നത്. ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. തന്റെ ജീവിതത്തിലെ യഥാര്‍ത്ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയം വരുമ്പോള്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും കീര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. കീര്‍ത്തിയും ഇര്‍ഫാനും നല്ല സുഹൃത്തുക്കളാണെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.
Story Highlights: Keerthy Suresh reacts to wedding rumours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here