Advertisement

ലോറി മാറ്റിയിടാന്‍ ആവശ്യപ്പെട്ടത് പ്രകോപനമായി; എസ്‌ഐയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച ലോറി ഡ്രൈവര്‍ അറസ്റ്റില്‍

May 22, 2023
Google News 2 minutes Read
Lorry driver arrested for attacking police

കയ്പമംഗലത്ത് എസ്.ഐയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കയ്പമംഗലം ചളിങ്ങാട് പള്ളിനട സ്വദേശി വലിയകത്ത് വീട്ടില്‍ സാലിഹ് ആണ് അറസ്റ്റിലായത്. ( Lorry driver arrested for attacking police)

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈവേ പോലീസ് ചാര്‍ജുള്ള എസ്.ഐ സി.കെ.ഷാജുവിനാണ് ദേഹോപദ്രവമേറ്റത്. മൂന്നുപീടിക അറവുശാല ദേശീയ പാതയില്‍ അനധികൃതമായ പാര്‍ക്ക് ചെയ്തിരുന്ന തടി ലോറി മാറ്റിയിടുവാന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണം. ഇതേ തുടര്‍ന്ന് എസ്.ഐയും ലോറി ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും എസ്.ഐയെ പ്രതി തള്ളിയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് കയ്പമംഗലം എസ്.എച്ച്.ഒ കൃഷ്ണ പ്രസാദും സംഘവും ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Story Highlights: Lorry driver arrested for attacking police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here