Advertisement

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചെന്ന പരാതി; മുസ്ലിംലീഗ് നേതാവിനെതിരെ കേസ്

May 22, 2023
Google News 2 minutes Read
pocso case against Muslim league leader Kasargod

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. മുസ്ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. പൊലീസ് നടപടിക്ക് പിന്നാലെ മുഹമ്മദ് കുഞ്ഞിയെ മുസ്ലീം ലീഗ് പുറത്താക്കി. (pocso case against Muslim league leader Kasargod)

കഴിഞ്ഞ മാസം 11 നാണ് കേസിന് ആസ്പദമായ സംഭവം. വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ ഭാഗമായുള്ള ഓഫീസിനകത്ത് വെച്ച് ലഹരി മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പതിനാറുകാരന്റെ മൊഴി. മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞിക്ക് പുറമെ മറ്റൊരാള്‍ കൂടി പീഡിപ്പിച്ചതായും മൊഴിയില്‍ പറയുന്നു.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

പീഡന വിവരം ബന്ധുക്കളോടാണ് കുട്ടി ആദ്യമായി പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം ആദൂര്‍ പൊലീസ് കേസെടുത്തത്. മുസ്ലീംലീഗ് നേതാവായ മുഹമ്മദ് കുഞ്ഞി മുളിയാര്‍ പഞ്ചായത്തംഗം കൂടിയാണ്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Story Highlights: pocso case against Muslim league leader Kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here