Advertisement

കോൺഗ്രസിന്‍റെ കാലത്ത് അമേഠിയിൽ ഒരു വികസനവും ഉണ്ടായിട്ടില്ല; തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേത്തിയത്; സ്മൃതി ഇറാനി

May 22, 2023
Google News 2 minutes Read
smriti-irani-slams-rahul-gandhi-amethi-lost-and-wayanad-future

കോൺഗ്രസിന്‍റെ കാലത്ത് അമേഠിയിൽ ഒരു വികസനവും ഉണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മണ്ഡലത്തിൽ 80% വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരു അടിസ്ഥാന വികസനവും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് ബി എസ് എസ് സ്ത്രീ തൊഴിലാളി കൺവെൻഷനിൽ സംസാരിക്കവെയാണ് പരാമർശം.(Smriti Irani slams Rahul gandhi on wayanad future)

അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്താൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വന്നത്. ഇനി രാഹുൽ വയനാട്ടിൽ തുടർന്നാൽ വയനാട്ടിലെ അവസ്ഥയും അതു തന്നെയാകുമെന്നും സ്മൃതി കൂട്ടിച്ചേർത്തു.പൊലീസ് വന്ദനയ്ക്ക് സുരക്ഷ നൽകിയില്ല.

പൊലീസിനെയും മന്ത്രി വിമർശിച്ചു രാഹുലിനെ 2019 ൽ അമേഠിയിൽ പരാജയപ്പെടുത്തിയ സ്മൃതി, വിമർശനം അഴിച്ചുവിട്ടത്. കേരള പൊലീസ് വന്ദനയ്ക്ക് സുരക്ഷ നൽകിയില്ല.വേണ്ട ഇടപെടൽ സമയത്ത് നടത്തിയില്ലെന്നും മന്ത്രി വിമർശിച്ചു.

അതേസമയം കേരളത്തിൽ അംഗൻവാടികളുടെ നവീകരണം ഇഴഞ്ഞു നീങ്ങുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. കേരളത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടികൾ കൂടുതൽ ആധുനികവത്കരിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ 33,000 അങ്കണവാടികളിലായി 13 ശതമാനം സൂപ്പർവൈസർ തസ്തികകൾ ഒഴിഞ്ഞു കി‌‌ടക്കുകയാണെന്നും ഇത് നികത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ​ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി അറിയിച്ചു.

സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ​ഗുണഭോക്താക്കളെ കണ്ടെത്തി ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാക്കുന്ന പദ്ധതിക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് പ്രധാൻമന്ത്രി മാതൃവന്ദന യോജന. ഇതിലൂടെ കേരളത്തിലെ 7 ലക്ഷത്തോളം ​ഗർഭിണികൾക്ക് 6000 രൂപയുടെ ധനസഹായം നൽകാൻ സാധിച്ചു. കൂടുതൽ ​ഗുണഭോക്താക്കളെ കണ്ടെത്തുകയാണെങ്കിൽ അവർക്കും ധനസഹായം നൽകാൻ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു.

Story Highlights: Smriti Irani slams Rahul gandhi on wayanad future

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here