പുഴയിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

അഴീക്കോട് ജെട്ടിയിൽ വള്ളത്തിൽ കിടന്ന് ഉറങ്ങുന്നതിനിടയിൽ പുഴയിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി രാജേഷിൻ്റെ (40) മൃതദേഹമാണ് പടന്നയ്ക്ക് സമീപം പുഴയിൽ കണ്ടെത്തിയത്.
Read Also: കോഴിക്കോട് വൃദ്ധമാതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് രാജേഷ് പുഴയിൽ വീണത്. ദ്വാരകാപതി എന്ന വള്ളത്തിലെ തൊഴിലാളിയാണ് ഇയാൾ. പുഴയിൽ കെട്ടിയിട്ട വള്ളത്തിൽ കിടന്നുറങ്ങുകയായിരുന്ന രാജേഷിന് ഉറക്കത്തിനിടയിലാണ് അപകടം സംഭവിച്ചത്.
തീരദേശ പൊലീസ്, ഫിഷറീസ് റെസ്ക്യു ടീം, ഫയർഫോഴ്സ്, സ്കൂബാ എന്നിവർ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Story Highlights: Fisherman fell into the river and died Azhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here