Advertisement

ചാവക്കാട് വീണ്ടും അജ്ഞാത ജീവി ആക്രമണം; വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി

May 23, 2023
Google News 1 minute Read

ചാവക്കാട് പുത്തൻ കടപ്പുറത്ത് ഇന്നും അജ്ഞാത ജീവിയുടെ ആക്രമണം. പത്തോളം വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി. ഇന്നലെയും അജ്ഞാത ജീവി കോഴികളെയും പ്രാവുകളെയും കൊന്നിരുന്നു. കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റിക്കുടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് ഇവയെ കണ്ടെത്തിയത്.

തിരുവത്ര ഇഎംഎസ്. നഗര്‍ സ്വദേശി സൈനുദ്ധീന്റെ വീട്ടിലാണ് ഇന്നും ആക്രമണമുണ്ടായത്. പുലർച്ചെയാണ് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്.

Story Highlights: Mysterious creature attacked again chavakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here