ആറാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മുഖത്തടിച്ചതായി പരാതി; സംഭവം ചാവക്കാട് സെൻ്റ് ഫ്രാൻസിസ് സ്കൂളിൽ
ചാവക്കാട് പാലയൂർ സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. പാലുവായ് പെരുമ്പായിപ്പടി സ്വദേശിയായ 13 വയസുകാരനെയാണ് പ്രിൻസിപ്പൽ കൈ കൊണ്ട് മുഖത്തടിച്ച് പരുക്കേൽപ്പിച്ചത്.
ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.വിദ്യാർത്ഥി ക്ലാസ് കഴിഞ്ഞെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. ചെവിക്ക് വേദന അനുഭപ്പെട്ടതോടെ വിദ്യാർത്ഥിയെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീട്ടുകാർ ചാവക്കാട് പൊലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.
Story Highlights: Principal Beats Student Chavakkad St. Francis School
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here