Advertisement

ഉംറ തീർഥാടനത്തിന് നിയന്ത്രണം; തീരുമാനം ഹജ്ജ് സീസൺ അടുത്തതിനാൽ

May 23, 2023
Google News 3 minutes Read
Image of Umrah

ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് സീസൺ അടുത്ത സാഹചര്യത്തിലാണ് ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 4 മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കില്ല. ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നത് വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമായിരിക്കും ഉംറ നിർവഹിക്കാൻ അനുമതി നല്കുക. Umrah Pilgrimage Restrictions Implemented Ahead of Hajj Season

ഓൺലൈൻ വഴിയുള്ള ഉംറ പെർമിറ്റ് ദുൽഖഅദ് 15 വരെ അഥവാ ജൂൺ 4 വരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് കർമങ്ങൾ അവസാനിച്ച ശേഷമായിരിക്കും ഇനി ഉംറ പെർമിറ്റ് ഇഷ്യൂ ചെയ്യുക. എന്നാൽ ഹജ്ജ് തീർഥാടകർക്ക് ഉംറ നിർവഹിക്കുന്നതിനു തടസ്സമുണ്ടാകില്ല.

Read Also: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ചു; ആദ്യ ദിനം 5 വിമാനങ്ങളിലായി 1500ഓളം തീര്‍ഥാടകരെത്തി

വിദേശ ഹജ്ജ് തീർഥാടകർ കഴിഞ്ഞ ദിവസം മദീനയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച മുതൽ ഹാജിമാർ മക്കയിലും എത്തും. ഉംറ വിസയിലുള്ള എല്ലാ തീർഥാടകരും ജൂൺ 18-നു മുമ്പായി സൌദിയിൽ നിന്നു മടങ്ങണമെന്നും ഉംറ തീർഥാടകരെ ഹജ്ജ് നിർവഹിക്കാൻ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ഹജ്ജ് – ഉംറ പെർമിറ്റോ, മക്കയിൽ താമസിക്കുന്നതിനുള്ള രേഖകളോ, മക്കയിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി പത്രമോ ഉണ്ടെങ്കിൽ മാത്രമേ വിദേശികളെ ഇപ്പോൾ മക്കയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.

Story Highlights: Umrah Pilgrimage Restrictions Implemented Ahead of Hajj Season

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here